പിണറായി വിജയന്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍; പരിഹാസവുമായി കെ.സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയില്‍ പോകുന്ന പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലോകസഭയും രാജ്യസഭയും പാസ്സാക്കി,രാഷ്ട്രപതി ഒപ്പിട്ട ഒരു നിയമം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിലെത്തുന്ന ഏക സംസ്ഥാനവും കേരളമാണ്. കേരളസര്‍ക്കാരിന് നിയമത്തിന്‍റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

മുസ്‌ളീം വോട്ടുബാങ്കിനെ അപ്പാടെ മുന്നണിയിലെത്തിക്കാന്‍ തെരുവില്‍ കാണിക്കുന്ന അഭ്യാസങ്ങളൊന്നും പോരാത്തതുകൊണ്ടാണോ നികുതിപ്പണമെടുത്ത് ദുര്‍വ്യയം ചെയ്യുന്ന ഈ വിലകുറഞ്ഞ നടപടി? ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിനുപകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണമെടുത്ത് ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്‍റെ വിമര്‍ശനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*