നിര്‍ഭയ കേസ്;​ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

നിര്‍ഭയ കേസ്​ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. ഉച്ചക്ക്​ 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക. കേസിലെ പ്രതികളിലെ വിനയ്​ ശര്‍മ്മ, മുകേഷ്​ കുമാര്‍ എന്നിവരാണ്​ കോടതിയെ സമീപിച്ചത്. വിനയ്​ ശര്‍മ്മയുടെയും മുകേഷ്​ കുമാറി​ന്‍റെയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്​ നരിമാന്‍, ആര്‍.ഭാനുമതി, അശോക്​ ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ്​ ഹരജി തള്ളിയത്​.  നിര്‍ഭയ കേസ്​ പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട്​ പുറപ്പെടിച്ചിരുന്നു. ജനുവരി 22ന്​ ഇവരെ തൂക്കിലേറ്റാനാണ്​ കോടതി ഉത്തരവ്​.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*