എന്‍.ആര്‍.സിയുമായി ബിഹാറിലേക്ക് വരേണ്ടെന്ന്; മുഖ്യമന്ത്രി നിതീഷ് കുമാര്‍

പൗരത്വ ഭേദഗതി നിയമത്തി(സി‌എ‌എ)ല്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. മുമ്പും എന്‍.ആര്‍.സിയെ നിതീഷ് കുമാര്‍ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിയമസഭയില്‍ ഔദ്യോഗികമായി നിതീഷ് കുമാര്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എന്‍.ആര്‍.സി സംബന്ധിച്ച് എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. എന്‍.ആര്‍.സിയെ സംബന്ധിച്ചുള്ള ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും ബിഹാറില്‍ ഇത് നടപ്പാക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

“സി‌.എ‌.എയെക്കുറിച്ച് സഭയില്‍ ഒരു ചർച്ച ആവശ്യമാണ്. ജനങ്ങള്‍ക്ക് വേണമെങ്കിൽ ഈ സഭയില്‍ ഒരു ചർച്ച ഉണ്ടാകും. എൻ‌.ആർ‌.സിയെ സംബന്ധിച്ചിടത്തോളം അതേക്കുറിച്ചുള്ള ചോദ്യത്തിന് പോലും പ്രസക്തയില്ല. അതിന് ഒരു ന്യായീകരണവുമില്ല, അത് ഇവിടെ നടപ്പാക്കുകയുമില്ല.” മുഖ്യമന്ത്രി പറഞ്ഞു.  പൗരത്വ റജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെ.ഡി.യു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ ജനതാദളും ഇടതുപക്ഷവും മതാധിഷ്ഠിത പൗരത്വ നിയമത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സി.സി.ഐയെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.പൗരത്വ നിയമത്തിന് പാർലമെന്റിൽ പിന്തുണ നൽകിയ നിതീഷ് കുമാര്‍, വിദ്യാർഥികളും രാഷ്ട്രീയ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പ്രതിരോധത്തിലേക്ക് നീങ്ങുന്നത്. ഇതുവരെയുള്ള നിതീഷ് കുമാറിന്റെ നിശബ്ദത സഖ്യത്തിന്റെ നിർബന്ധത്തിന് വഴങ്ങിയുള്ളതായിരുന്നു എന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*