മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അന്ത്യം. പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മോഹനകൃഷ്ണന്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആശ രാമചന്ദ്രന്‍, സിന്ധു ഉണ്ണി, ഹേമ മോഹന്‍, ടിപി സൂധീര്‍ ഗോവിന്ദ്, ടിപി അജയ് മോഹന്‍ എന്നിവരാണ് മക്കള്‍. ടിപി അജയ് മോഹന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*