മീനാക്ഷിപുരത്ത് നാല് കിലോ കഞ്ചാവ് പിടികൂടി

മീനാക്ഷിപുരത്ത് റെയില്‍വേ ട്രാക്കിന്‍റെ പരിസരത്ത് നിന്ന് വില്പനക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏകദേശം രണ്ടുലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധസേനയും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥലത്തു കഞ്ചാവ് ഉപേക്ഷിച്ച ഉടമയെ കണ്ടെത്താന്‍ പൊലീസിന് ആയില്ല.

ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ബാബു തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*