മരട് ഒരു പാഠം; മുന്നറിയിപ്പുമായി സുപ്രീംകോടതി

തീരദേശ നിയമം ലംഘിക്കുന്നവര്‍ ഫ്ലാറ്റുകള്‍ പൊളിച്ചത് കണ്ടുകാണുമല്ലോയെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് മരട് ഒരു പാഠമാകണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കണമെന്ന് അറിയിച്ച്‌ കോടതി തുടര്‍ ഉത്തരവ് നാലാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിക്കും.

മരടില്‍ ശനിയാഴ്ചയാണ് രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ചത്. തുടര്‍ന്ന് ഇന്നലെയും ഫ്‌ളാറ്റുകള്‍ തകര്‍ത്തു. ഇതിന് പിന്നാലെ പ്രദേശത്ത് പൊടി വ്യാപിച്ചു. നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെയും രംഗത്തെത്തുകയും നഗരസഭാധ്യക്ഷയെ തടയുകയും ചെയ്തിരുന്നു. ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കേണ്ടി വന്നത് വേദനാജനകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഇനിയെങ്കിലും അനധികൃത നിര്‍മ്മാണം കുറയുമെന്ന് പ്രത്യാശയാണ് കോടതി പ്രകടിപ്പിച്ചത്.

2019 മെയ് 8 ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയ ആത്മവിശ്വാസത്തോടെയാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ സമര്‍പ്പിച്ചത്. അതേസമയം നഷ്ടപരിഹാരം ലഭിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കുമ്ബോള്‍ ഉണ്ടാകുന്ന ഭീമമായ കോടതി ഫീസില്‍ ഇളവിനായി ഉത്തരവ് നല്കാമെന്നും, നഷ്ടപരിഹാരത്തില്‍ പരാതി ഉള്ളവര്‍ക്ക് അപേക്ഷ നല്കാം എന്നും കോടതി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*