മരട് ഫ്ളാറ്റുകള്‍ അല്‍പസമയത്തിനകം പൊളിക്കും

മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. അവശേഷിച്ച രണ്ടെണ്ണം ഞായറാഴ്ചയും നിലംപതിക്കും. 325ഓളം കുടുംബങ്ങളുടെ വാസസ്ഥലമാണ് രണ്ടുദിവസമായി കോണ്‍ക്രീറ്റ് അവശിഷ്ടമായി മാറുന്നത്.

19 നി​ല​യു​ള്ള ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്‌.​ടു.​ഒ, നെ​ട്ടൂ​രി​ലെ ആ​ല്‍​ഫ സെ​റീ​ന്‍ ഇ​ര​ട്ട​ക്കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് നിമിഷങ്ങളുടെ ഇ​ട​വേ​ള​യി​ല്‍ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊളിക്കുക. ഇന്ന് രാവിലെ 11 മണിക്ക് എ​ച്ച്‌.​ടു.​ഒ ഫ്ലാ​റ്റില്‍ ആദ്യ സ്ഫോടനം നടക്കും. 11.05 ന് തന്നെ ആ​ല്‍​ഫ സെ​റീ​ന്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​വും പൊ​ളി​ക്കും. സ​മ​യ​ക്ര​മ​ത്തി​ല്‍ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം.

മേഖലയില്‍ രാവിലെ 9 മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇടറോഡുകളിലും ദേശീയപാതയിലും തേവര-കുണ്ടന്നൂര്‍ റോഡിലും ഗതാഗത നിയന്ത്രണമുണ്ട്. അതേസമയം, ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ​രി​ധി​യി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

ഒ​മ്ബ​തു​മ​ണി​യോ​ടെ ഓ​രോ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും ആ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​ഞ്ഞു​പോ​യെ​ന്ന് പൊ​ലീ​സ് ഉറപ്പാക്കി.
ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധനകള്‍ നടത്തി. ഫ്ലാ​റ്റു​ക​ളു​ടെ 100 മീ​റ്റ​ര്‍ മാ​റി സ്ഥാ​പി​ച്ച ബ്ലാ​സ്​​റ്റ്​ ഷെ​ഡു​ക​ളി​ല്‍​നി​ന്ന് എ​ക്സ്പ്ലോ​ഡ​ര്‍ അ​മ​ര്‍​ത്തു​മ്ബോ​ഴാ​ണ് നി​യ​ന്ത്രി​ത​സ്ഫോ​ട​നം ന​ട​ക്കു​ക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*