കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റാലിന്‍ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയില്‍ ആയിരുന്നു സ്റ്റാലിന്‍.

രാവിലെ സഹപ്രവര്‍ത്തകരാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങി നിലയില്‍ കണ്ടെതത്തിയത്. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തൂങ്ങി മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2016 മുതല്‍ സംസ്ഥാനത്ത് 55 പൊലീസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മര്‍ദവും മാനസിക പിരിമുറുക്കവുമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*