കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം; രണ്ടു പേര്‍ കസ്റ്റഡിയില്‍

കളിയിക്കാവിള ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇവരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി വിന്‍സെന്റിനെ വധിച്ചവര്‍ക്ക ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ആണ് ഇവരെ പിടികൂടിയത്.

ഇവരുടെ സംഘത്തില്‍ പെട്ട നാലു പേരാണ് എ എസ് ഐ കൊലപ്പെടുത്തിയതെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ല അതേ സമയം പോലീസ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*