ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് പഠനം

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് എം.ജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്ഫോടന സമയത്തെ പ്രകമ്പനം 25 മില്ലീ മീറ്റർ എന്ന് ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തില്‍ കണ്ടെത്തി. 4 ഫ്ലാറ്റുകളുടെയും 200 മീറ്റർ പരിധിക്ക് പുറത്ത് നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. സ്ഫോടനത്തിന്റെ പ്രകമ്പനം എട്ടു മുതൽ പന്ത്രണ്ട് സെക്കന്‍ഡ് വരെ നീണ്ടു നിന്നു.

ആദ്യത്തെ ദിവസം കാറ്റു പല ദിശയിലേക്ക് വീശിയത് ഗുണകരം ആയി എന്നാണ് കണ്ടെത്തല്‍. ആദ്യത്തെ സ്ഫോടനം നടന്ന ദിവസം പിഎം 10 വലിപ്പത്തിൽ ഉള്ള പൊടിയുടെ അളവ് 250 വരെ ഉയർന്നിരുന്നു.ആറു മണിക്കൂറിനുള്ളിൽ സാധാരണ നിലയിൽ ആയി. ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ഇത് 400 വരെ ഉയർന്നു.

സ്ഫോടന സമയത്തെ പ്രകമ്പനത്തിന്റെ അളവ് 25 മില്ലി മീറ്റര്‍ ആണെന്നും ഇത് കെട്ടിടങ്ങൾക്ക് കേടുപാട് ഉണ്ടാക്കില്ലെന്നും നടത്തിയ പഠനത്തില്‍ കണ്ടെത്തി.എം.ജി യൂണിവേഴ്സിറ്റി എൻവയോൺമെന്റൽ സയൻസ് വിഭാഗം ആണ് പഠനം നടത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*