എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇരകള്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായി 2020 ജനുവരി 30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സൂചന സമരം നടത്തുമെന്നും എന്നിട്ടും സര്‍ക്കാറിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് 2019 ജനുവരിയില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പട്ടിണിസമരത്തെത്തുടര്‍ന്ന് സര്‍ക്കാറുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ഇതുവരെ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. 2017 ലെ സുപ്രീം കോടതി വിധിയനുസരിച്ച് കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ്.

ഔദ്യോഗിക പട്ടികയില്‍ 6727 പേരാണ് നിലവിലുള്ളത്. ഇതില്‍ നാലായിരത്തിലധികം പേര്‍ക്കും കോടതി വിധിയനുസരിച്ചുള്ള തുക ലഭിച്ചിട്ടില്ല എന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രത്യേക മെഡിക്കല്‍ ക്യാമ്പ് കാസര്‍ഗോഡ് ജില്ലയില്‍ സംഘടിപ്പിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*