ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവരാണ് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാംസിങ് നേതാജി മുന്‍ എംഎല്‍എയും വിനയ് മിശ്ര മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനുമാണ്.

എഎപിയുടെ നയങ്ങളിലും സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുന്നത് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എഎപിയിലേയ്‌ക്കെത്തുന്ന നേതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. 70 അംഗ ഡെല്‍ഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുന്നത്.

ഫലം ഫെബ്രുവരി 11ന് പ്രഖ്യാപിക്കും. എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രാംസിങ് നേതാജി പറഞ്ഞു. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച അദ്ദേഹം രണ്ടാംവട്ടം ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*