ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസിന് നിയന്ത്രണം.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വ്വീസിന് നിയന്ത്രണം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

18, 20, 21, 22, 23, 24, 26 തീയ്യതികളില്‍ രാവിലെ 10.35 മുതല്‍ 12.15 വരെയാണ് വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും നിരോധിച്ചത്.  71 -ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സുരക്ഷാ സേനയുടെ 48 കമ്ബനികളെയാണ് രാജ്യ തലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിക്കാനും ക്രമസമാധാന പാലനത്തിനുമായി വിന്യസിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*