14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; അച്ഛന് വധശിക്ഷ വിധിച്ച്‌ കോടതി

14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച 37 വയസുകാരനായ പിതാവിന് വധശിക്ഷ നല്‍കി കോടതി. ഒറീസ സ്വദേശിയായ ഇയാള്‍ക്ക് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതിയാണ് വധശിക്ഷ വിധിച്ചത്. നിലവില്‍ ഇയാള്‍ സൂറത്ത് സെന്‍ട്രല്‍ ജയിലിലാണ്. വിധിയില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും കുറ്റം ചെയ്തയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് ലഭിച്ചതെന്നും കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

2017 ജൂണ്‍ മുപ്പതിന് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നുവെന്നും, കുട്ടിയുടെ അച്ഛനാരാണെന്ന് വെളിപ്പെടുത്താതിരുന്നതിനാലാണ് അവളെ താന്‍ കൊലപ്പെടുത്തിയതെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ ഡി.എന്‍.എ ടെസ്റ്റില്‍ ഇയാള്‍ തന്നെയാണ് തന്റെ മകളെ ഗര്‍ഭിണിയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെയും വയറ്റിലുള്ള ഭ്രൂണത്തിന്റെയും ഡി.എന്‍.എകളാണ് പൊലീസ് പരീക്ഷണവിധേയമാക്കിയത്.പെണ്‍കുട്ടി തന്‍റെ വളര്‍ത്തുമകള്‍ ആയിരുന്നുവെന്നും അവളെ താന്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ജൂലൈ ആറിന് ഇയാളെ അറസ്റ്റ് ചെയ്ത് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*