Monthly Archives: January 2020

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ നിർണായക മൽസരത്തിൽ  കേരളത്തിനു തോൽവി. 178 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 82 റൺസ് മാത്രം.  15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്. രണ്ട് ഇന്നിങ്സിലുമായി ശർമ 11 വിക്കറ്റ് പോക്കറ്റിലാക്കി.ഒന്നര ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോടു കീഴടങ്ങിയത്.സ്കോർ: കേരളം – 90 & 82/9, രാജസ്ഥാൻ ...

Read More »

കൊച്ചി വിമാനത്താവളത്തില്‍ നിയന്ത്രണം

 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുളളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.ബ്യൂറോ ഓഫ് സിവില്‍ ഏവിയോഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

നിരോധനാജ്ഞ ലംഘിച്ച് റാലിയില്‍ പങ്കെടുത്തവരെ തല്ലി

രാജ്ഗഡ് ജില്ലാ കളക്ടർ നിധി നിവേദിത, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രിയ വർമ എന്നിവർക്കെതിരെ മധ്യപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ ചെയ്യില്ലെന്ന് സംസ്ഥാന നിയമമന്ത്രി പി സി ശർമ വ്യക്തമാക്കി. റാലിയിൽ പങ്കെടുത്തവരെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ. പൗരത്വ നിയമ ഭേ​ദ​ഗതിയെ പിന്തുണച്ച് രാജ്​ഗഡിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരെ തല്ലിയ രണ്ട് വനിതാ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി രം​ഗത്തെത്തിയിരുന്നു. മുൻ ബിജെപി എംഎൽഎ അടക്കമുള്ള പ്രവർത്തകരെയാണ് ഉദ്യോ​ഗസ്ഥർ തല്ലിയതെന്നും ബിജെപി ആരോപിച്ചു.റാലിയിൽ പങ്കെടുത്തവരുടെ ആക്രമണത്തിൽനിന്ന് ...

Read More »

ഓസ്‌ട്രേലിയയില്‍ കൊടുങ്കാറ്റും പേമാരിയും

കാട്ടുതീയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയില്‍ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും . ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. പ്രദേശത്ത് കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം വന്‍തോതില്‍ വീഴുന്നതും വ്യാപക നാശനഷ്ടമുണ്ടാക്കി.വൊള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യൂന്‍സ്‌ലന്‍ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. മെല്‍ബണിലും കാന്‍ബറയിലും ആലിപ്പഴം വന്‍തോതില്‍ വീഴുന്നതും വ്യാപക നാശനഷ്ടമുണ്ടാക്കി. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പലഭാഗത്തും വീടുകളും വിനോദസഞ്ചാര മേഖലകളും വെള്ളത്തിനടിയിലാണ്. കനത്ത ചൂടും ശക്തമായ കാറ്റും തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു. നോര്‍ത്ത് സൗത്ത് വെയില്‍സില്‍ 69 സ്ഥലങ്ങളില്‍ ...

Read More »

നിര്‍ഭയ കേസിലെ പ്രതി; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി…

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.  കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.ജനന രേഖകൾ ദില്ലി പോലീസ് മറച്ചു വച്ചു. പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും  അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു. പവന്‍റെ  പ്രായം കണക്കാക്കിയതത് ജനന സർട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ ...

Read More »

ബിജെപിയെ ഇനി ജഗത് പ്രകാശ് നദ്ദ നയിക്കും

ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രസിഡന്റായി 58 കാരനായ നദ്ദയുടെ വരവ്. സംഘാടന മികവും അഴിമതി ആരോപണങ്ങളേല്‍ക്കാത്ത വ്യക്തിത്വവും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി കഴിവ് തെളിയിച്ച നദ്ദക്കാണ് ഇത്തവണ അമിത് ഷാ യുപിയുടെ ചുമതല നല്‍കിയത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വെല്ലുവിളികള്‍ മറികടന്ന് 80 ല്‍ 62 സീറ്റ് ബിജെപി നേടുകയും ചെയ്തു.ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ. പാട്ന കോളേജില്‍നിന്നും ബിരുദവും ഷിംല ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. ഇന്ദിരാ ഗാന്ധിയുടെ ...

Read More »

വാതുവയ്പ്പ്; 11 അംഗ സംഘം അറസ്റ്റില്‍

ഡല്‍ഹി ക്രൈംബ്രാഞ്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.  70 മൊബൈല്‍ ഫോണുകളും ഏഴ് ലാപ്‌ടോപുകളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് വാതുവയ്പ്പ് നടത്തിയത്. രണ്ടു കോടി രൂപ വരെ ആളുകള്‍ വാതുവച്ചതായി ക്രൈംബ്രാഞ്ച് എസിപി എ കെ സിംഗ്ല പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുന്നു.

Read More »

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്‌ കണ്ടെത്തി; അതീവജാഗ്രതാ നിര്‍ദേശം.

എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി.ഇന്നു രാവിലെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ വിമാനത്താവളത്തിലേക്ക് എത്തിയ ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തില്‍ വെച്ചതെന്നാണ് വിവരം. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ സര്‍വീസുകളെ  ബാധിച്ചിട്ടില്ല.

Read More »

കുസാറ്റിലെ എസ്എഫ്‌ഐ ഗുണ്ടകളെ പുറത്താക്കണമെന്ന് എബിവിപി

ആസില്‍ അബുബക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ വണ്ടി ഇടിച്ചും തലയില്‍ കമ്പിവടിക്ക് അടിച്ചും കൊല്ലാന്‍ ശ്രമിച്ച എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരായ പ്രജിത്ത്, രാഹുല്‍ എന്നിവരെ കലാലയത്തില്‍ നിന്നും പുറത്താക്കണം എന്നാണ് എബിവിപി ആവശ്യപ്പെട്ടത്. ഇത്തരം മാരകമായ സംഭവങ്ങള്‍ നടന്നിട്ടും പ്രതികളെ പുറത്താക്കാന്‍ വി സി തയ്യാര്‍ ആകാത്തത് എസ്എഫ്‌ഐയ്ക്ക് വി സി സപ്പോര്‍ട്ട് ചെയ്യുന്നതിന് ഉത്തമമായ തെളിവാണ്. എസ്എഫ്‌ഐ നേതാക്കളായ രാഹുലും പ്രജിത്തും പല ക്രിമിനല്‍ കേസിലെയും പ്രതികളാണ്. വി സി എസ്എഫ്‌ഐ ഗുണ്ടകളുടെ ഗാര്‍ഡിയനെ പോലെ ആണ് പെരുമാറുന്നതെന്നും എബിവിപി അഭിപ്രായപെട്ടു.

Read More »

മലയാളി വ്യവസായിയെ അറസ്റ്റ് ചെയ്തത് എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്; റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി സി.സി. തമ്പി അറസ്റ്റില്‍

റോബര്‍ട്ട് വാദ്ര നടത്തിയിട്ടുള്ള ഭൂമിയിടപാടുകള്‍ തമ്പിയുടെ സ്ഥാപനമായ ഹോളിഡെ ഗ്രൂപ്പ് വഴിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് തമ്പിയെ അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സി.സി. തമ്പിയാണ് അറസ്റ്റില്‍ ആയത്.സോണിയ ഗാന്ധിയുടെ പി.എ ആണ് തനിക്ക് റോബര്‍ട്ട് വാദ്രയെ പരിചയപ്പെടുത്തിയതെന്ന് തമ്പി മൊഴി നല്‍കിയിരുന്നു. ദുബായിയിലും കേരളത്തിലും അടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ സി.സി തമ്പിക്കുണ്ട്. ഹോളിെഡ സിറ്റി സെന്റര്‍, ഹോളിഡെ ...

Read More »