യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ബലാത്സംഗം ചെയ്ത് കത്തിച്ചതെന്ന് പൊലീസ്

പശ്ചിമ ബംഗാളില്‍ യുവതിയുടെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് മാല്‍ഡ സിഎസ്പി പറഞ്ഞു. മാല്‍ഡ ജില്ലയിലെ മാമ്ബഴത്തോട്ടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

20കാരിയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കൊന്ന് കത്തിച്ചതാകാം എന്നാണ് പ1ലീസിന്റെ പ്രാഥമിക നിഗമനം.

ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. കര്‍ഷകരാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിന് സമീപത്ത് നിന്ന് ഒരു ജോഡി സ്ലിപ്പറും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*