വാട്ട്‌സ്‌ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി

അപ്‌ഡേറ്റുചെയ്‌ത വാട്ട്‌സ്‌ആപ്പ് അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ കോള്‍ വെയിറ്റിങ് അലര്‍ട്ടുകള്‍ ലഭിക്കും. പുതിയ അപ്‌ഡേറ്റില്‍ വാട്ടസ്‌ആപ്പ് കോള്‍ സമയത്ത് ആരെങ്കിലും വിളിച്ചാല്‍ സ്വീകര്‍ത്താവിന് ഒരു അലര്‍ട്ട് ലഭിക്കും.

നിലവിലെ കോള്‍ അവസാനിപ്പിക്കാനും ഇന്‍കമിങ് കോള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള ഓപ്ഷനും ഉണ്ടായിരിക്കും. സാധാരണ കോള്‍ വെയിറ്റിംഗ് അലര്‍ട്ട് പോലെ തന്നെയാണിതും പ്രവര്‍ത്തിക്കുന്നത്. v2.19.352 സ്റ്റേബിള്‍ (APK മിറര്‍), വാട്‌സ്‌ആപ്പ് ബിസിനസ്സ് v2.19.128 (APK മിറര്‍) വേര്‍ഷനുകളില്‍ ഇവ ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കോള്‍ വെയിറ്റിങ് സൗകര്യം നേരത്തേയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*