വാനരക്കൂട്ടത്തെ തുരത്താന്‍ പട്ടിയെ കടുവയാക്കി കര്‍ഷകന്‍.

ശല്യക്കാരായ വാനരക്കൂട്ടത്തെ തുരത്താന്‍ പട്ടിയെ കടുവയാക്കി കര്‍ഷകന്‍. കുരങ്ങന്‍മാരെ തുരത്താന്‍ പഠിച്ച പണി പലതും പയറ്റിയെങ്കിലും വാനരക്കൂട്ടം കൃഷിയിടത്തില്‍ വിളവ് നശിപ്പിക്കല്‍ തുടരുകയായിരുന്നു. ഒടുവില്‍ അവര്‍ അതിന് പ്രതിവിധി കണ്ടെത്തി.

കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്താനായി കര്‍ഷകന്‍ കണ്ടെത്തിയ സൂത്രപ്പണി തന്‍റെ വളര്‍ത്തു നായയെ പെയിന്‍റടിച്ച്‌ കടുവയാക്കുകയാണ്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടുവയുടെ നിറം നല്‍കിയത്.

ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും കര്‍ഷകനൊപ്പം “കടുവ”യുടെ രൂപത്തില്‍ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്ന നായയെക്കണ്ട് എന്തായാലും കുരങ്ങന്‍മാര്‍ ഓടിക്കളഞ്ഞു. കാപ്പി, അടക്ക മുതലായവയാണ് കര്‍ണാടകയിലെ ശിവമോഗയിലെ പ്രധാനകൃഷി. കര്‍ഷകന്‍ കണ്ടെത്തിയ സൂത്രപ്പണി ഇപ്പോള്‍ ഗ്രാമം മുഴുവന്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*