ഉള്ളിവില കുതിക്കുന്നു; ഇറക്കുമതി നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

ഉള്ളി വില അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഇറക്കുമതി നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. അമിത്ഷാ അധ്യക്ഷനായ മന്ത്രിതല ഉപസമിതി യോഗത്തിലാണ് തീരുമാനം. എന്നാൽ ഇറക്കുമതി വർധിപ്പിക്കുന്നത് കർഷകർക്കിടയിൽ പ്രതിഷേധത്തിന് വഴിവെച്ചേക്കും. ഉള്ളി വിലയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതും സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം ഉയർത്തുന്നുണ്ട്.

കഴിഞ്ഞ മന്ത്രിതല ഉപസമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയാണ് പ്രധാനമായും പരിശോധിക്കപ്പെട്ടത്. ആഭ്യന്തര വിപണിയിലെ ഉള്ളി വില നിയന്ത്രിക്കാൻ ഇറക്കുമതി വർധിപ്പിക്കണം എന്നായിരുന്നു കഴിഞ്ഞ യോഗത്തിൽ ഉയർന്ന ആവശ്യം. ഈജിപ്തിൽ നിന്നും തുർക്കിയിൽ നിന്നും 21 ആയിരം ടൺ ഉള്ളിയാണ് ഇറക്കുമതി ചെയ്യാൻ ഉത്തരവ് നൽകിയിരിക്കുന്നത് .

എന്നാൽ ഇത് ജനുവരി പകുതിയോടെ മാത്രമേ ഇന്ത്യയിൽ എത്തു വെന്ന് കൺസ്യൂമർ അഫേഴ്സ് സെക്രട്ടറി അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള എം എം.ടി.സി വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള നീക്കം സർക്കാർ നടത്തുന്നത്. പൂഴ്ത്തിവെപ്പ് തടയാനായി ചെറുകിട വൻകിട വ്യാപാരികൾക്ക് സംഭരിക്കാവുന്ന പരമാവധി സ്റ്റോക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും സെക്രട്ടറി സമിതിയെ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*