സ്ത്രീ സുരക്ഷ; സ്ത്രീകള്‍ക്ക് മെട്രോയില്‍ ഇനി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി

മെട്രോ യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്ക് ബാഗില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതിയുമായി ബെംഗളുരൂ മെട്രോ റെയില്‍ കോര്‍പറേഷന്‍. സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

തീപിടുത്തത്തിന് കാരണമാകുന്നതിനാല്‍ നേരത്തെ മെട്രോയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ നിരോധിച്ചിരുന്നു. തെലുങ്കാനയില്‍ നടന്ന ക്രൂര പീഡനത്തെത്തുടര്‍ന്നാണ് ഈ പുതിയ നടപടിയുമായി മെട്രോ മുമ്ബോട്ട് വന്നത്.

‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നതെന്നും സ്വയരക്ഷയ്ക്ക് സ്ത്രീകള്‍ക്കുള്ള അവകാശത്തെ തടയില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*