ശബരിമല; യുവതി പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്.

യുവതി പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്. ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്ന് ജസ്റ്റിസ് പറഞ്ഞു. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്‌ ബിന്ദു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്‌ഡെ പറഞ്ഞത്.

ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസെടുക്കും. തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച്‌ പോയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*