ശബരിമല; അപ്പവും അരവണയും ഇനി പമ്പയിലും; പുതിയ കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

അയ്യപ്പ ഭക്തര്‍ക്ക് പമ്പയിലും അപ്പവും അരവണയും നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് പമ്പയില്‍ പുതിയ കൗണ്ടറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 13 ന് പമ്പയില്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

ശബരിമല നട തുറന്നതിന് ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണയും ഒമ്പത് പാക്കറ്റ് അപ്പവും വിറ്റതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 15 ലക്ഷം ടിന്‍ അരവണ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണയാണ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

അതേ സമയം സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്ത് മൊബൈല്‍ ആദ്യം പിടിച്ചാല്‍ താക്കീത് നല്‍കും. പിന്നീട് വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*