സ്കൂള്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത എലി..!!

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ച​ത്ത എ​ലിയെ കണ്ടെത്തി. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ലെ സ്കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി വി​ള​മ്ബി​യ ഭക്ഷ​ണ​ത്തി​ലാ​ണ് എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​റു മു​ത​ല്‍ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ല്‍ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന സ​മി​തി​ക്കെ​തി​രെ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഭക്ഷണം കഴിച്ച നിരവധി കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എലിയെ കണ്ടെത്തിയത്.

ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്ബ​ത് കു​ട്ടി​ക​ള്‍​ക്കും ഒ​രു ടീച്ചറിനും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അശ്രദ്ധ മൂലമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ റാം സാഗര്‍ ത്രിപാഠി അറിയിച്ചു. എന്‍ജിഒയ്ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*