ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുഞ്ഞിന്‍റെ അയല്‍വാസിയാണ് പ്രതിയായ അമ്മാവന്‍.  വ്യാഴാഴ്ചയാണ് ഹൗറയിലെ ബര്‍ഗ്രാം പഞ്ചായത്തില്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.

ശ്യാംപൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.

കുറച്ചുസമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചപ്പോള്‍ രക്തമൊലിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*