നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും; ഷെയ്ന്‍ നിഗം

തനിക്കെതിരായ മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. അതേ സമയം മനോരോഗ പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണത്തോട് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല. മലയാള സിനിമയില്‍ ഒരു വിഭാഗം യുവതലമുറ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം

‘ഷൂട്ടിംഗ് ലോക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണം. എന്നാല്‍, സെലിബ്രിറ്റികളായതിലാണ് യുവനടന്‍മാരില്‍ പലരും രക്ഷപ്പെട്ടു പോകുന്നത്. ഇപ്പോള്‍ എല്‍.എ.സ്.ഡി പോലുള്ള മാരക മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഷെയിന്‍ പെരുമാറുന്നതു പോലെ ആയിരിക്കില്ല മറ്റു യുവനടന്‍മാര്‍ പെരുമാറുന്നത്.’ ഇതായിരുന്നു നിര്‍മ്മാതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*