നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. സംഭവുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ പിടിയിലായി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ഐയും ചേര്‍ന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു കോടിയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു.

അബുദാബിയില്‍ നിന്ന് വന്ന എയര്‍ ഏഷ്യ, എത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിസിറ്റിംഗ് വിസയിലാണ് ഇവര്‍ അബുദാബിയില്‍ എത്തിയത്. മടങ്ങാന്‍ പണമില്ലാതായതോടെയാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് ഇവരുടെ മൊഴി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*