നടിയെ ആക്രമിച്ച കേസ്; ദിലീപ് ഇന്നും ഹാജരായില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. നടിയെ ആക്രമിച്ച കേസി ലെ മുഖ്യപ്രതി അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ദിലീപ് ഇന്നും ഹാജരായില്ല.

കഴിഞ്ഞ ആഴ്ച കേസില്‍ വിചാരണ ആരംഭിച്ചപ്പോള്‍ വിദേശത്തായിരുന്ന ദിലീപ് ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയില്‍ഹാജരായിട്ടില്ല. അഭിഭാഷകന്‍ മുഖേനെ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്‍പതാം പ്രതി സനില്‍ കുമാറിനെതിരെ വിചാരണ കോടതി നടപടികള്‍ ആരംഭിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍പ്പോയ ഇയാളുടെ ജാമ്യക്കാരെ കോടതി ഇന്ന്‍ വിളിച്ചുവരുത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രതിയെ ഹാജരാക്കിയില്ലയെങ്കില്‍ ജാമ്യത്തുകയായ എണ്‍പതിനായിരം രൂപ സാക്ഷികളില്‍ നിന്നും ഈടാക്കുമെന്നും കോടതി അറിയിച്ചു.

സുപ്രീംകോടതി വിധി പ്രകാരം നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഈ മാസം 11 ലേയ്ക്ക് മാറ്റിവച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*