മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ – ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. റിലായന്‍സ് ജിയോ നിരക്കുകള്‍ വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. ബി.എസ്.എന്‍.എല്ലിന്‍റെ പുതിയ നിരക്കും ഉടന്‍ വരും.

പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ പ്രതിദിന നിരക്ക് വര്‍ധിക്കും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പാക്കുകളാണ് മാറുന്നത്. നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും.

അതേസമയം എയര്‍ടെല്ലിന്‍റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരും. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*