കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കോട്ടയം കാഞ്ഞിരപ്പളളിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു. വ്യാഴാഴ്ച് വൈകിട്ടാണ് സംഭവം. വൈകിട്ട് നാല് മണിയോടെ സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടി എത്തിയപ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. കുട്ടിയുടെ അമ്മയും സഹോദരങ്ങളില്‍ ഒരാളും ജോലിക്ക് പോയിരുന്നു. മറ്റൊരു സഹോദരന്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയിരുന്നുമില്ല.

ഈ സമയത്താണ് പ്രതിയായ അരുണ്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തുന്നത്. വെള്ളം ചോദിച്ച്‌ വീട്ടില്‍ കയറിയ ശേഷമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയായ കരിമ്ബക്കയം സ്വദേശി അരുണ്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ശനിയാഴ്ച രാവിലെ ആനക്കല്ലിനെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ചു. വീട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് അരുണിനെ കുറിച്ചുളള സൂചനകള്‍ ലഭിക്കുന്നത്. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി രണ്ട് ദിവസമായി പോലീസ് തിരച്ചിലില്‍ ആയിരുന്നു. പോക്‌സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*