ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികരെ കാണാതായി

ജമ്മു കശ്മീരില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികരെ കാണാതായി. കുപ്‌വാര ജില്ലയിലെ തങ്ധര്‍ സെക്ടറിലാണ് സംഭവം. അപകടത്തില്‍പ്പെട്ട മൂന്ന് സൈനികര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞിനുള്ളില്‍ അകപ്പെട്ട മറ്റ് സൈനികരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ കൂടുതല്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. സിയാച്ചിനില്‍ കഴിഞ്ഞ മാസം 18ന് ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച സിയാച്ചിനിലും സമാനമായ രീതിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലുള്ള മേഖലയില്‍ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*