ഇനി വീട്ടിലെ വൈന്‍ നിര്‍മ്മാണം ജാമ്യമില്ലാ കുറ്റം; റെയ്ഡ് നടത്തി പിടിക്കും

വീര്യം കുറഞ്ഞ വൈനുകള്‍ ക്രിസ്മസ്, പുതുവര്‍ഷ കാലത്ത് പലരും വീടുകളില്‍ ഉണ്ടാക്കാറുണ്ട്. ആഘോഷങ്ങള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വീട്ടിലെ വൈന്‍ നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ്. അബ്കാരി നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പാണിതെന്ന് വ്യക്തമാക്കി എക്‌സൈസ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇനിമുതല്‍ ഇത്തരം വൈന്‍ നിര്‍മ്മാണം അനുവദിക്കുന്നതല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിലെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് എക്‌സൈസ് വകുപ്പ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*