ചന്ദനമരം മുറിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

സ്വന്തം പറമ്ബില്‍നിന്ന് ചന്ദനം മുറിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ച ഉടമയുള്‍പ്പെടെ രണ്ടുപേരെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

പുതുശ്ശേരി കണ്ടംകുമരത്ത് മോഹന്‍ദാസ് (51), കുളഞ്ചേരി കൃഷ്ണന്‍കുട്ടി (56)എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ചന്ദനമരം മുറിച്ച്‌ വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വനപാലകര്‍ പറഞ്ഞു. വടക്കാഞ്ചേരി മേഖലയില്‍ സ്വകാര്യ തോട്ടങ്ങളില്‍നിന്ന് ചന്ദനമരം മുറിച്ച്‌ വില്‍പ്പന നിലവില്‍ വ്യാപകമാവുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*