എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അയല്‍വാസിയെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലാണ് സംഭവം. പ്രതി കുട്ടിയ്ക്ക് മിഠായി നല്‍കി വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കൊലപ്പെടുത്തി മുല്ലമാരി ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള കനാലിന് സമീപം മൃതദേഹം ഉപേക്ഷിച്ചു.

സ്കൂളില്‍ പോയ പെണ്‍കുട്ടി ഇന്നലെ വൈകുന്നേരം തിരിച്ചെത്താതായതോടെ മാതാപിതാക്കളും അയല്‍വാസികളും തിരയാന്‍ തുടങ്ങി. ഉച്ചയോടെ അയല്‍വാസിയായ യെല്ലപ്പയ്ക്കൊപ്പം എട്ടുവയസുകാരിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു.

പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ പ്രതിയുടെ അടിവസ്ത്രവും അടുത്തായി ചോരത്തുള്ളികളും കണ്ടെത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*