55കാരിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി

കാറിനുള്ളില്‍വച്ച്‌ 55 കാരിയെ കൊലപ്പെടുത്തിയ ശേഷം 65കാരനയ ഡോക്ടര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഡല്‍ഹിയിലെ രോഹിണി സെക്ടറിലാണ് സംഭവം ഉണ്ടായത്. റോഹിണി സെക്ടറിലെ ഒരു ആശുപത്രിയിലെ ജനറല്‍ ഫിസീഷ്യനാണ് ഡോക്ടര്‍. ഇതേ ആശുപത്രിയിലെ നഴ്സിംഗ് ഹോമിന്‍റെ എംഡിയാണ് കൊലപ്പെട്ട സ്ത്രീ.

റോഡരികില്‍ ഓണായി കിടന്നിരുന്ന കാറിനുള്ളില്‍നിന്നും ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായിരുന്ന ഡൊക്ടര്‍ക്ക് 55 കാരിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

നെഞ്ചില്‍ വെടിയേറ്റാണ് സ്ത്രീ മരിച്ചത്, തലയില്‍ സ്വയം വെടിയുതിര്‍ത്ത നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം കിടന്നിരുന്നത്. തന്നെ വിവാഹം ചെയ്യാന്‍ സ്ത്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്നും ഇതാവാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. കാര്‍ ഉള്ളില്‍നിന്നും പൂട്ടിയ നിലയിലായിരുന്നതിനാല്‍ ചില്ല് തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*