20 കാരിയെ പീഡിപ്പിച്ചു; 90 കാരന്‍ അറസ്റ്റില്‍.

20 കാരിയെ പീഡിപ്പിച്ച 90 കാരന്‍ അറസ്റ്റില്‍. പന്തളം – പൂഴിക്കോട് എമിനന്‍സ് വിളക്ക് സമീപമുള്ള മലപ്പുഴത്തറ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന യോഹന്നാന്‍ ആണ് അറസ്റ്റിലായത്. പന്തളം സിഐ ബിജു. ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയ്ക്ക് യോഹന്നാനെ അറസ്റ്റ് ചെയ്തു.

അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു കൃഷിക്കാരനായിരുന്ന യോഹന്നാന്‍ ദൈവിക വേഷം കെട്ടിയതോടെ നിരവധിയാളുകള്‍ പ്രാര്‍ത്ഥനക്കായും മറ്റും യോഹന്നാനെ സമീപിച്ചിരുന്നതായി പോലീസ് പറയുന്നു.

അടൂര്‍ സ്വദേശികളായ മക്കള്‍ ഇല്ലാത്ത ദമ്ബതികള്‍ യോഹന്നാനെ സമീപിച്ചിരുന്നു. പ്രാര്‍ത്ഥനയിലൂടെ ആഗ്രഹം സഫലീകരിക്കാമെന്നു പറഞ്ഞു മൂന്നു മാസത്തോള പീഡിപ്പിച്ചു എന്നാണു കേസ്. യുവതി തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*