Monthly Archives: December 2019

തോമസ് ചാണ്ടി അന്തരിച്ചു….

കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.എന്‍.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്നും നിയമസഭയിലെത്തുന്നത്.  പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട്  എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു. ഡിഐസി(കെ)യുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്….

Read More »

പൗരത്വഭേദഗതി നിയമം; അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി; രാജിസന്നദ്ധത അറിയിച്ച് 12 എം.എല്‍.എമാര്‍

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി. അസമിലെ 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാളിനെ സന്ദര്‍ശിച്ചു. ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴെട്ട് ദിവസമായി തങ്ങള്‍ക്ക് വസതികളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പ്രതിഷേധം ഭയന്ന് ഗുവാഹത്തിയില്‍ തങ്ങിയിരിക്കുകയാണെന്നും എം.എല്‍.എമാര്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ഒരു അനധികൃത കുടിയേറ്റക്കാരനും പൗരത്വം നല്‍കരുത് എന്നതാണ് അവരുടെ ...

Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തങ്കം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തങ്കം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്‍റെ പിടിയിലായി. ബാഗ് പരിശോധനയ്ക്കിടെയാണ് ഇയാള്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍ ആയത്. ടോര്‍ച്ചിനുള്ളില്‍ മെര്‍ക്കുറിയില്‍ പൊതിഞ്ഞാണ് തങ്കം സൂക്ഷിച്ചിരുന്നത്. മുപ്പത് ലക്ഷം രൂപയുടെ 24 കാരറ്റ് തങ്കമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ടോര്‍ച്ച് തുറന്ന് പരിശോധിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനത്താവളങ്ങളില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 51 ലക്ഷം രൂപയോളം വിലവരുന്ന ...

Read More »

ഉള്ളി വില കുറയുമെന്ന് പുതിയ റിപ്പോര്‍ട്ട്.

ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്നാണ് കാര്‍ഷികോല്‍പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കിയത്. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളില്‍ വെള്ളമായതാണ് ഉള്ളിക്ഷാമം രൂക്ഷമായതും വില വര്‍ദ്ധനയ്ക്ക് കാരണമായതും. പുതിയതായി ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വില കുറയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസര്‍ഗാവില്‍ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉള്ളിവില 200 രൂപ നിലവാരത്തില്‍ വരെ എത്തിയിരുന്നു. പിന്നീട് 120-140 രൂപ നിലവാരത്തിലേയ്ക്ക് താഴുകയും ...

Read More »

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ വീണ്ടും താളംതെറ്റി.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്​ മൂലം റോഡ്​, റെയില്‍, വ്യോമഗതാഗതം താളം തെറ്റി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പല വിമാന സര്‍വീസുകളും വൈകുകയാണ്​. എയര്‍ലൈന്‍ കമ്ബനികളുമായി ബന്ധപ്പെട്ട്​ മാത്രം യാത്രക്കെത്തണമെന്ന്​ യാത്രികരോട്​ അതോറിറ്റി നിര്‍ദേശിച്ചു. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്​. ജീവനക്കാരുടെ കുറവും സര്‍വീസുകളെ ബാധിക്കുന്നുണ്ടെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം ​പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നും വിമാന സര്‍വീസുകള്‍ താളം തെറ്റിയിരുന്നു. ഡല്‍ഹി-ഗുഡ്​ഗാവ്​ ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിനെ തുടര്‍ന്ന്​ ജീവനക്കാര്‍ക്ക്​ സമയത്ത്​ എത്താന്‍ കഴിയാത്തത്​ മൂലമാണ്​ സര്‍വീസുകള്‍ വ്യാപകമായി ...

Read More »

നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പാ​ല​ക്കാ​ട് ഇ​ര​ട്ട​യാ​ലി​ല്‍ പ​ത്തു​വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മരുതറോഡ് എന്‍എസ്‌എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്‍റെയും ലതയുടെയും മകനാണ് മരിച്ച പത്തു വയസുകാരന്‍. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Read More »

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്‍റെ തെളിവാണെന്ന് കെ.സി വേണുഗോപാല്‍

മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്‍റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ ...

Read More »

മൊബൈല്‍ ടവറിന്‍റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഉദുമല്‍പേട്ട റോഡ് തിപ്പംപട്ടിയില്‍ മൊബൈല്‍ ടവറിന്‍റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. മാപ്പിളകൗണ്ടന്‍ പുതൂര്‍കാരന്‍ സെയ്ത്‌ ഇബ്രാഹിമാണ്‌ (21) അറസ്റ്റിലായത്. കൂട്ടുപ്രതിയായ രാമപട്ടണക്കാരന്‍ കവിയരശിനായുള്ള (28) അന്വേഷണം പോലീസ് ആരംഭിച്ചു. മോഷ്ടിക്കാന്‍വേണ്ടി ബാറ്ററിയുടെ കണക്ഷന്‍ വിച്ഛേദിക്കുമ്ബോള്‍ അലാറം ശബ്ദിച്ചു. ശബ്ദംകേട്ട് കാവല്‍ക്കാരും നാട്ടുകാരും സ്ഥലത്തെത്തിയപ്പോള്‍ മോഷ്ടാക്കളില്‍ ഒരാള്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഗോമംഗലം പോലീസ് സ്ഥലത്തെത്തി ഒളിച്ചിരുന്ന പ്രതി സെയ്ത് ഇബ്രാഹിമിനെ പിടികൂടുകയായിരുന്നു.

Read More »

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപ് പരിശോധിച്ചു.

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപ് പരിശോധിച്ചു. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരുന്നു പരിശോധന. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും കോടതി ഉത്തരവിട്ടു. സാങ്കേതിക വിദഗ്ധനും അഭിഭാഷകനുമൊപ്പം രണ്ട് മണിക്കൂറാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.

Read More »

ശിവസേന നേതാവ് ചന്ദ്രശേഖര്‍ ജാദവിന് വെടിയേറ്റു.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിവസേന നേതാവിന് വെടിയേറ്റു. ചന്ദ്രശേഖര്‍ ജാദവ് എന്ന നേതാവിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വലത് തോളിലായി ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഐപിസി 307, 34 വകുപ്പുകള്‍, ആയുധ നിയമത്തിലെ 3, 25 സെഷന്‍ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Read More »