വീണ്ടും പേര് മാറ്റത്തിനൊരുങ്ങി യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് ആലോചിക്കുന്നത്.

പേരിന്‍റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാനാണ് ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഇപ്പോള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പരിശോധിക്കുകയാണ്.

നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത് എന്നും പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നുമാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*