ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്ബലപ്പുഴ സ്വദേശി ഗിരിയും ബന്ധുവുമാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ വേഗം പുറത്തേക്കിറങ്ങുകയായിരുന്നു.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം. വൈക്കം-ഉദയനാപുരം റോഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. വൈക്കം ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.