യു.എ.പി.എ കേസ് പിന്‍വലിക്കില്ല; ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ല. അലന്‍ ഷുഹൈബിന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷയില്‍ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കൂ.

അതിനിടെ ത്വാഹ ഫസലിന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന പൊലീസ് പറയുന്ന രഹസ്യരേഖ പുറത്തായി. ‘മാവോയിസ്റ്റ് മാര്‍ഗരേഖ’ എന്ന ലഘുലേഖയാണ് പൊലീസ് പുറത്തുവിട്ടത്.

പൊതു വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്ന് ലഘുലേഖയില്‍ പറയുന്നു. അതിനിടെ ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*