യു.എ.പി.എ കേസ്; യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. ഡി.എസ്.എയുടെതാണ് പോസ്റ്റർ പ്രചാരണം. കോഴിക്കോട്, പന്തീരങ്കാവ്, മെഡിക്കൽ കോളേജ്, മീഞ്ചന്ത ആട്സ് കോളേജ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.

മുഴുവൻ യു.എ.പി.എ കേസുകളും പുനപരിശോധിക്കുക, ഫാസിസ്റ്റ് നടപടികൾക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങുക എന്നീ ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. ഡി.എസ്.എയുടെ പേരിലുള്ള പോസ്റ്ററുകളെ കുറിച്ച് രഹസ്യാനേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*