യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഇടപെടില്ലെന്ന് സിപിഎം

മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ടു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയില്‍ ഇടപെടില്ലെന്ന് സിപിഎം. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ പിബി അംഗം പ്രകാശ് കാരാട്ട് അടക്കം നിരവധി സിപിഎം നേതാക്കള്‍ എതിര്‍ത്തിരുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്.

എന്നാല്‍, യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല മറിച്ച കശ്മീര്‍ അടക്കം വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചതാണെന്നതിന്‍റെ തെളിവുകള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*