എറണാകുളത്ത് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ ആര്‍പി എഫുകാര്‍ പിടികൂടി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് 8.6 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങള്‍ കണ്ടെടുത്തത്.
സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ആളെ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. കൈ ചെയിന്‍, കമ്മല്‍, മാല, മോതിരം, കുട്ടികള്‍ ധരിക്കുന്ന കണങ്കാലുകള്‍ എന്നിവയാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ആഭരണങ്ങളാണ് ആര്‍പിഎഫ് കണ്ടെടുത്തത്. കോയമ്പത്തൂരില്‍ നിന്നാണ് ആഭരണങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഭരങ്ങള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് ഗോപകുമാര്‍ പറഞ്ഞു.