സ്വര്‍ണ്ണവേട്ട; തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ പിടികൂടിയത് 11 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണ്ണം

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 30 കിലോ സ്വര്‍ണ്ണമാണ് മൂന്ന് വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍ നിന്ന് ഡയറക്ട്‌റേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.

രാജ്യാന്തര വിപണിയില്‍ 11 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് വിവിധ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. 130 യാത്രക്കാരില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്.

ഏജന്റുമാരുടെ ഇടപെടലിന്‍റെ പശ്ചാത്തലത്തില്‍ ഇവര്‍ സംഘടിതമായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സൂചന. ഇത്തരത്തില്‍ സംഘടിതമായി സ്വര്‍ണ്ണം കടത്തുന്ന സംഭവം അപൂര്‍വമാണെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*