സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു.
മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും. അതേസമയം തമിഴ് നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു.
കുട്ടിയുടെ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിട്ടു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് .