സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിൽ സംഘടിപ്പിച്ച പരിപാടിയലേക്ക് അതിഥിതിയായി ക്ഷണിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. വിനായകനെതിരെ യുവതിയായ പരാതിക്കാരി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ യുവതിയുടെ പരാതിയിലാണ് നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. കേസില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*