ശാന്തന്‍പാറയിലെ കൊലയ്ക്കു പിന്നില്‍ താനാണെന്ന് റിസോര്‍ട്ട് ഉടമയുടെ വീഡിയോ സന്ദേശം

ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട റിജോഷിന്‍റെ സുഹൃത്തും ഭാര്യ ലിജിയുടെ കാമുകനുമായ വസീമാണു കുറ്റമേറ്റു പറഞ്ഞത്. സഹോദരനയച്ച വീഡിയോയിലാണ് വസീം ഇക്കാര്യം പറുന്നത്.

റിജോഷിന്‍റെ ഭാര്യ ലിജിയെയും വസീമിനെയും കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാതായയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ തിരോധാനത്തില്‍ അന്വേഷണം ഊർജിതമായതോടെയാണ് വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചത്.

വസീമിന്‍റെ സഹോദരനാണ് വീഡിയോ പൊലീസിന് കൈമാറിയത്. ഒരാഴ്ചയായി റിജോഷിനെ കാണ്‍മാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഭൂമിയില്‍ റിജോഷിന്‍റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. റിജോഷിന്‍റെ ഭാര്യ ലിജിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*