വിദ്യാര്‍ത്ഥി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അലംഭാവം കാണിച്ച അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മറ്റ് അധ്യാപകര്‍ക്ക് മെമ്മോ അയക്കും. പാമ്പ് കടിയേറ്റതാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും കുട്ടിയുടെ പിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്‍റെയും സജ്‌നയുടെയും മകളാണ് മരിച്ച ഷെഹ്ല ഷെറിന്‍.

സംഭവം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി കളക്ടറുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതേസമയം സ്‌കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*