സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് എതിർപ്പില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ .എന്നാൽ നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു.
രാത്രി വൈകിയും പ്രവർത്തിക്കുന്ന പബ്ബുകളും , ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു . അടുത്തിടെയാണ് പഴങ്ങളിൽ നിന്നും മദ്യം വാറ്റാൻ സർക്കാർ അനുമതി നൽകിയത് .
പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഠനത്തിന്റെ ആവശ്യമില്ല. പബ്ബ് തുടങ്ങുന്ന കാര്യത്തിൽ മറ്റ് നടപടികളിലേയ്ക്ക് പോയിട്ടില്ല. പഴവർഗ്ഗങ്ങളിൽ നിന്നും കാര്‍ഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാർഷിക സർവകലാശാല റിപ്പോർട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പഠിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.