ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിൽ

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിൽ. മണ്ഡല കാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തി ആക്കാൻ കഴിയാത്തത് തീർത്ഥാടകർക്ക് മാത്രമല്ല വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്.

സന്നിധാനത്തിനു സമീപം പാണ്ടിത്താവളത്തില്‍ ഭക്തർക്ക് ഉള്ള നടപ്പാതയുടെ നിർമ്മാണ പ്രവർത്തങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും അധികൃതരുടെ അനാസ്ഥയും ആണ് നിർമ്മാണ പ്രവർത്തങ്ങൾ മന്ദഗതിയിൽ ആകാൻ കാരണം എന്നാണ് ആരോപണം.

ഭക്തർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതം സമ്മാനിച്ച് അപകടം വാ പിളർന്നു കിടക്കുന്ന വഴിയിലൂടെയാണ് കുട്ടികളും പ്രായം ആയവരും ഉൾപ്പെടെ ഉള്ള സ്വാമിമാർ ഇപ്പോൾ പോകുന്നത്. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയതിൽ വലിയ പ്രതിക്ഷേധം ആണ് വിശ്വാസികൾക്ക് ഉള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*