ശബരിമല; നിലക്കലിലും പമ്പയിലും കര്‍ശന സുരക്ഷ

തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയതോടെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. 50 വയസില്‍ താഴെ പ്രായമുള്ള മൂന്നോളം പേരെ ഇന്ന് നിലയ്ക്കലില്‍ നിന്നും തിരിച്ചയച്ചു. പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തവരെയും തിരിച്ചയക്കുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര്‍ വാഹനങ്ങളില്‍ കയറി പരിശോധന നടത്തിയതിന് ശേഷമാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് വാഹനങ്ങള്‍ വിടുന്നത്. യുവതികള്‍ എത്തുന്നത് തടയാന്‍ പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു.

മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു.  ഇലവുങ്കലിലും പൊലീസ് യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. തൃപ്തി ദേശായി എത്തിയതിനെ തുടര്‍ന്ന് പമ്പയിലും നിലയ്ക്കലും ഇലവുങ്കിലും പ്രതിഷേധക്കാരും എത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*